ചെന്നൈ: ‘അമ്പിളി അമ്മാമന്‍’ മാസികയിലെ വിക്രമാദിത്യ കഥകള്‍ക്ക് ചിത്രങ്ങളിലൂടെ ജീവന്‍ നല്‍കിയ പ്രശസ്ത ചിത്രകാരന്‍ ശങ്കര്‍ (കെ സി ശിവശങ്കര്‍-94) എന്ന അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ് ശങ്കര്‍. 1960 കളിലാണ് വേതാളത്തെ ചുമലിലേറ്റി കൂര്‍ത്തവാളുമായി ചുടലക്കാട്ടിലൂടെ പോകുന്ന വിക്രമാദിത്യനെ തന്റെ വരയിലൂടെ പ്രശസ്തനാക്കിയത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകല പഠിച്ച അദ്ദേഹം കലൈ മകള്‍ എന്ന തമിഴ് മാസികയിലൂടെയാണ് പ്രസിദ്ധീകരണ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്നാണ് ഹൈദരാബാദിലെ എന്‍ നാഗറെഡ്ഡിയുടെ ചന്ദാമാമ എന്ന ബാലമാസികയില്‍ ചേര്‍ന്നത്. ആയിരക്കണക്കിന് ചിത്രങ്ങളാണ് അദ്ദേഹം മാസികയ്ക്ക് വേണ്ടി വരച്ചത്. ഇന്ത്യന്‍, ഓറിയന്റല്‍ മദ്ധേഷ്യ, യൂറോപ്യന്‍ ചിത്രകലാ രചനകളുടെ പാരമ്പര്യം അദ്ദേഹത്തിന്റെ വരകളില്‍ ദൃശ്യമാണ്.