ബ്രൂണോ എയര്‍സ്: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 36ാം വയസ്സിലാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കുന്നത്. അര്‍ജന്റീനക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2014 ല്‍ ബ്രസീലില്‍ നടന്ന ലേകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനന്‍ ടീമിനെ ഫൈനലിലേക്ക് എത്തിക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.
2004 ലെയും 2008 ലെയും ഒളിമ്പിക്‌സില്‍ അര്‍ജന്റീനക്ക് ഗോള്‍ഡ് മെഡല്‍ നേടി കൊടുത്ത ടീമിലെ അംഗമാണ് മഷറാനോ. ലിവര്‍ പ്ലേയ്റ്റ് അക്കാദമിയിലൂടെ കരിയര്‍ തുടങ്ങിയ താരം നിരവധി പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ലിവര്‍ പ്ലേയ്റ്റ്, കൊറിന്ത്യന്‍സ്, വെസ്റ്റ്ഹാം യുണൈറ്റഡ്, ലിവര്‍പൂള്‍, ബാര്‍സിലോണ, ഹെബെയ് ചൈന ഫോര്‍ച്യൂണ്‍, എസ്റ്റിയൂഡിയന്‍സ് എന്നീ ക്ലബ്ബുകള്‍ക്കാ യി 428 മത്സരങ്ങളാണ് താരം കളിച്ചത്.


















