ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍,കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇത് സംബന്ധിച്ച പുതുക്കിയ മാതൃകാപ്രവര്‍ത്തന ചട്ടം, 2020 ഡിസംബര്‍ 18ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംരക്ഷിത സ്മാരകങ്ങളുടെ റീജണല്‍ ഡയറക്ടര്‍മാര്‍ക്കും, സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ്കള്‍ക്കുംനല്‍കി.
അതേസമയം സ്മാരകങ്ങളിലെപ്രതിദിന സന്ദര്‍ശകരുടെ എണ്ണം,സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റിന്തീരുമാനിക്കാവുന്നതാണ്. ഇതിന്ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ഉണ്ടാകണം.
ക്യു ആര്‍ കോഡ്, നെറ്റ്വര്‍ക്ക് എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉള്ള ഇടങ്ങളില്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന പുനരാരംഭിക്കാവുന്നതാണ്. ദൃശ്യ ശബ്ദ പ്രദര്‍ശനങ്ങളും പുനരാരംഭിക്കാം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എന്നിവ നിര്‍ദ്ദേശിക്കുന്ന കോവിഡ്പ്രോട്ടോക്കോളുകള്‍,ഈ സംരക്ഷിത സ്മാരകങ്ങളില്‍ പൂര്‍ണമായും പാലിക്കണം. കൂടാതെ സംസ്ഥാന ഗവണ്‍മെന്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അവയും കൃത്യമായി പാലിക്കണമെന്ന് പുതുക്കിയമാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.