ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. അദ്ദേഹത്തെ ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ കെജ്‌രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കല്‍. അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി നില്‍ക്കുകയാണ്.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം നിഷേധിച്ച് ഡല്‍ഹി പോലീസും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ എഎപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ കൂട്ടിയതാണെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം.