ദുബൈ: ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച അറബ് നടിയെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് രണ്ട് റെസ്റ്ററന്‍ഡുകളില്‍ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച അറബ് നടിയെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ജന്മദിനാഘോഷ വീഡിയോ ഇവര്‍ സ്നാപ് ചാറ്റിലൂടെ പങ്കുവച്ചിരുന്നു.സാമൂഹിക അകലം പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയുമുള്ള ആഘോഷ വീഡിയോ ആണ് നടി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പതിനായിരം ദിര്‍ഹമാണ് ഇത്തരം ഒത്തു ചേരലുകളും ആഘോഷ പരിപാടികള്‍ക്കും സംഘടിപ്പിക്കുന്നവര്‍ക്കുള്ള പിഴ. പങ്കെടുക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹമും. നടിയുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പങ്കുവച്ചിട്ടില്ല. എംഎച്ച് എന്ന മേല്‍വിലാസത്തിലാണ് പൊലീസ് ഇവരെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
സാമൂഹിക അകലം പാലിക്കുന്നതിനായി ,വൈറസ് പടരുന്നതിന് കാരണമായേക്കാവുന്ന തിരക്കേറിയ ഇവന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും പങ്കെടുക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ടൂറിസം കമ്പനികളോടും,പ്രാദേശിക ബിസിനസുകാര്‍,സംഘടനകള്‍ എന്നിവരോട് പോലീസ് അഭ്യര്‍ഥിച്ചു.
യു.എ.ഇ യില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചട്ടംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും ആവര്‍ത്തിച്ചു.