യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷ്ട്രപതി കാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അംഗീകാരം നൽകി. ഓഗസ്റ്റ് 30ന് ആരംഭിച്ച ഈ വർഷത്തെ വിദ്യാഭ്യാസ വർഷം ഉൾപ്പെടെയുള്ള കലണ്ടറാണിത്. ഇതനുസരിച്ച് 2021–2022 വർഷത്തെ അധ്യയനം ഓഗസ്റ്റ് 29നും 2022–2023 വർഷത്തേത് ഓഗസ്റ്റ് 28നും ആരംഭിക്കും.
വേനൽ അവധി ഉൾപ്പെടെ 3 അവധിക്കാലമാണ് ഓരോ വിദ്യാഭ്യാസ വർഷത്തിലും ലഭിക്കുക. 2021–2022 വർഷം 188 പ്രവൃത്തി ദിവസങ്ങളും 2022–2023 വർഷം 186 പ്രവൃത്തി ദിനങ്ങളുമുണ്ടാകും. ഇതേസമയം യുഎഇ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 182 ദിവസമായിരിക്കും. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളുടെ വിദ്യാഭ്യാസ വർഷാരംഭം ഏപ്രില്‍ ആണ്.


















