കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ഉപാദ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി ഷറഫുദ്ദീന്‍. കണ്ണൂരില്‍ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ നിന്നാണ് ഷറഫുദ്ദീന്‍ ജനവിധി തേടുന്നത്. അബ്ദുള്ളക്കുട്ടിയുടെ ജന്മനാടാണ് നാറാത്ത്.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിയെ സെപ്റ്റംബര്‍ 26നാണ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് അടുത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതിനെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.