ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തു. സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും നന്ദിയെന്നും വിരാട് പറഞ്ഞു.
പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സാനിയ മിര്‍സ, കിയാര അദ്വാനി, പരിണിതി ചോപ്ര, തപ്സി പന്നു തുടങ്ങി സിനിമാകായിക മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.
— Virat Kohli (@imVkohli) January 11, 2021




















