തുടര്‍ച്ചയായ ആറാം വര്‍ഷവും പതിവു പോലെ റമദാന്‍ കാലത്ത് തടവുകാര്‍ക്ക് മോചനമൊരുക്കി അജ്ഞാതന്‍
മസ്‌കത്ത് : സാമ്പത്തിക കുറ്റകൃത്യങ്ങളിലും മറ്റും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 61 പേരുടെ പിഴകളും ബാധ്യതകളും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍ തീര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെല്ലാം കോടതി ജയില്‍ മോചനം അനുവദിച്ചു.
തുടര്‍ച്ചയായ ആറാം വര്‍ഷമാണ് റമദാന്‍ കാലത്ത് അജ്ഞാതനായ ആള്‍ തടവുകാരുടെ മോചനം സാധ്യമാക്കുന്നത്.
അല്‍ ദഹിരാ പ്രവിശ്യയിലെ ബഹല്‍ വിലായത്തിലെ കോടതിയിലാണ് കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത്.
ഇബ്രി 23, ബഹ് ല്‍ 22, യംഖൂല്‍ 9. ദാങ്ക് 7 എന്നിവടങ്ങളില്‍ നിന്നുമുള്ള കേസുകള്‍ക്കാണ് തീര്‍പ്പു കല്‍പ്പിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് 328 തടവുകാരെ ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം മോചിപ്പിച്ചിരുന്നു. ഇതില്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ച് വരുന്ന 107 പ്രവാസികളും ഉള്‍പ്പെടും.
വിശുദ്ധ റമദാന്‍ മാസത്തില്‍ പൊതുമാപ്പ് നല്‍കി തടവുകാരെ ജയില്‍ മോചിതരാക്കുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. കൊലപാതകം പോലുള്ള ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവര്‍ ഒഴികെയുള്ളവരെയാണ് ഇക്കാലയളവില്‍ നല്ല നടപ്പ് പരിഗണിച്ച് ജയില്‍ മോചിതരാക്കുന്നത്.












