ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ. വടക്കാഞ്ചേരി എങ്കക്കാട് റോഡിലാണ് നീതു ജോസഫിനെക്കാത്ത് എം എൽ എ നിൽപ്പു തുടങ്ങിയത്. രാവിലെ 9 മുതൽ ഉള്ള കാത്തു നിൽപ്പ് 11 മണി വരെ തുടരുമെന്ന് അനിൽ അക്കര. നാളുകളായി നീതുവിനെ തേടിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തുടർന്നാണ് റോഡരുകിലെ കാത്തു നിൽപ്പു തുടരുന്നത്.
വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് വിഷയത്തിൽ അനിൽ അക്കര MLA എടുത്ത നിലപാടുകൾ തന്റെ വീടെന്ന സ്വപ്നം തകർക്കുന്നു എന്നാണ് ഫെയ്ബുക്കിലൂടെ നീതു ജോസഫ് പരാതിപ്പെട്ടത്. പുറമ്പോക്കിൽ ഒറ്റമുറിയിലാണ് താമസമെന്നും നീതു പറഞ്ഞിരുന്നു. നീതുവിന് 3 സെന്റ് സ്ഥലം നൽകാമെന്ന് അനിൽ അക്കരയും പറഞ്ഞിരുന്നു.
എന്നാൽ എത്ര തിരഞ്ഞിട്ടും നീതുവിനെ കണ്ടെത്താനായില്ല.അങ്ങനെയാണ് എങ്കക്കാട് റോഡിൽ നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ കാത്തു നിൽപ്പു തുടങ്ങിയത്.
















