തിരുവനന്തപുരം: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില്‍ ക്രമക്കേടെന്ന സംസ്ഥാന വിജിലന്‍സിന്റെ ആരോപണം തള്ളി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. വിജിലന്‍സ് റെയ്ഡ് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നും സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read: കെഎസ്എഫ്ഇയില്‍ 622 പേർക്ക് കൂടി നിയമനം; നിയമന ഉത്തരവ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്
മുക്യമന്ത്രി തന്നെ നയിക്കുന്ന വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ പല നേതാക്കള്‍ക്കും അഭിപ്രായ ഭിന്നതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതസന്ധിയിഴ്ത്തിയിരിക്കുകയാണ്.












