കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി
റിയാദ് : 2021 അവസാന പാദത്തില്‍ സൗദി അറേബ്യയുടെ ജിഡിപി വളര്‍ച്ച 5.7 ശതമാനം രേഖപ്പെടുത്തി. ജി 20 രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ടില്‍ സൗദിയുടെ പ്രകടനം രണ്ടാം സ്ഥാനത്താണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്.
യുഎസ് ഉള്‍പ്പടെ വന്‍കിട രാജ്യങ്ങളെ പിന്തള്ളിയാണ് സൗദി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങളാണ് പുതിയ നേട്ടത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുടെ വളര്‍ച്ച 12.7 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാമത് അര്‍ജന്റീന 4.1, ഫ്രാന്‍സ് 3 , തുര്‍ക്കി 2.7. ഇറ്റലി 2.6 യുഎസ് 2.3 , ജര്‍മനി 1.7 സ്വിറ്റ്‌സര്‍ലാന്‍ഡ് 1.7 ഇന്തോനേഷ്യ 1.55 , കാനഡ 1.3 യുകെ 1.1 ദക്ഷിണ കൊറിയ 0.3, ചൈന 0.2 എന്നിങ്ങനെയാണ് ജി 20 ലെ ഇതര രാജ്യങ്ങളുടെ അവസാന പാദ ജിഡിപി വളര്‍ച്ച. ജി 20 യിലെ ഇതര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച നെഗറ്റീവിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രസില്‍ -0.1, മെക്‌സികോ -0.4, റഷ്യ -0.8, ജപ്പാന്‍ -0.9, ദക്ഷിണാഫ്രിക്ക -1.6 എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയാണ് മൈനസിലേക്ക് ചുരുങ്ങിയത്.
സൗദിയുടെ എണ്ണ കയറ്റുമതിയില്‍ 12.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് എണ്ണ ഇതര മേഖലയില്‍ നിന്ന് 2.6 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തേക്കാള്‍ 1.1 ശതമാനമാണ് ഇത്.
സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച 2012 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. ക്രൂഡോയില്‍ വില ബാരലിന് 122 ഡോളറായിരുന്നപ്പോഴാണ് സൗദി ഇതിനു മുമ്പ് മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്.











