എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന സിനിമ അമ്മ നിർമ്മിക്കുന്നു. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്നു. 2008 ലാണ് അമ്മ 2020 സിനിമ നിർമ്മിച്ചത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് അന്ന് പടം നിർമ്മിച്ചത്. ജോഷി ആയിരുന്നു സംവിധായകൻ. ഇത്തവണ സിനിമയിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും വേണ്ടിയാണ് അമ്മ പടം നിർമ്മികുന്നത്.
മമ്മൂട്ടി, ലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, പ്രഥ്വിരാജ് ടോവിനോ തുടങ്ങി എല്ലാ താരങ്ങളും അഭിനയിക്കുന്ന ബിഗ് സിനിമ ആയിരിക്കും അത് എന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.