കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് അമ്മ. എല്ലാ പ്രതിസന്ധികളിലും നിര്‍മ്മാതാക്കള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
ഷൂട്ടിങ്, പ്രതിഫലം എന്നിവ സംബന്ധിച്ച തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് റോളില്ല. അംഗത്വമുള്ള മേക്കപ്പ് മാന്‍മാരെ മാത്രം കൂടെക്കൂട്ടിയാല്‍ മതിയെന്ന് അമ്മ കത്തില്‍ പറയുന്നു. താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കുന്നതില്‍ ശ്രദ്ധ വേണം. തുടര്‍ന്നും സഹകരിക്കണമെന്ന് അംഗങ്ങള്‍ക്ക് അമ്മ കത്തയച്ചു.