പതിനാലാം വയസ്സില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമയായതിന് പിന്നിലെ കാരണം ഇതാണെന്ന് ഐറ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെ മാനസികാരോഗ്യദിനത്തില്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തി വീഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന നിരവധിപ്പേരാണ് ഐറയെ പിന്തുണച്ചെത്തിയത്.
ഐറയുടെ വാക്കുകള്‍
മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇനി ഒരിക്കലും അങ്ങനൊരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ആ അവസ്ഥയില്‍ നിന്ന് പുറത്തുവന്നത്. എന്നാല്‍ 18-20 വയസ്സില്‍ വീണ്ടും എന്നെ വിഷാദം വേട്ടയാടി.
മാതാപിതാക്കള്‍ വേര്‍പിരിയല്‍ അല്ല എന്നെ ഈ അവസ്ഥയിലാക്കിയത്. അതെന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും എന്റെയും സഹോദരന്റെയും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ തകര്‍ന്ന കുടുംബമല്ല.