യുക്രയിനെതിരെ യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുന്ന വേളയില്‍ സമാധാന ചര്‍ച്ച പ്രഹസനമായി, ചര്‍ച്ചയ്ക്കിടയിലും റഷ്യയുടെ ഷെല്ലാക്രമണം
കീവ് : ബെലാറൂസില്‍ യുക്രയിനും റഷ്യയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നു. ബെലാറുസ് -യുക്രയിന്‍ അതിര്‍ത്തി നഗരമായ ഗൊമലില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരിഹാരം തേടാനാകാതെ അലസിപ്പിരിഞ്ഞു.
റഷ്യയുടെയും യുക്രയിനിന്റെയും ഉന്നത ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. റഷ്യന്‍ സേന ഉപാധികളില്ലാതെ പിന്‍വാങ്ങണമെന്നായിരുന്നു യുക്രെയിന്റെ ആവശ്യം. റഷ്യ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാനാവില്ലെന്നും യുക്രെയിന്‍ നിലപാടെടുത്തു.
അതേസമയം, ചര്‍ച്ചകള്‍ നടക്കുന്നതിനിടെയും റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമായി തുടരുകയാണ്. കീവിനെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ മാര്‍ച്ച് ചെയ്യുന്നതിന്റെ സാറ്റലൈറ്റ് ചിത്രം യുഎസ് പുറത്തുവിട്ടതും വരും ദിനങ്ങളില്‍ കടുത്ത ആക്രമണം ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.
മാക്‌സര്‍ ടെക്‌നോളജീസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സാറ്റലൈറ്റ് ചിത്രം പുറത്തു വിട്ടത്. നൂറുകണക്കിന് കവചിത വാഹനങ്ങളും ടാങ്കുകളും കീവിനെ ലക്ഷ്യമിട്ട് വരുന്നതായാണ് ചിത്രങ്ങള്‍. യുക്രയിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെ ഷെവ്‌ചെങ്ക് റോഡിലൂടെ ഇവാന്‍കീവ് വഴി കീവിലേക്കാണ് സൈന്യം മാര്‍ച്ച് ചെയ്യുന്നത്.
കീവിലെ പ്രാദേശിക വിമാനത്താവളമായ അന്റനോവില്‍ ഷെല്ലാക്രമണം നടന്നതായാണ് സൂചന. ഇവിടെ നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങളിലുണ്ട്.
We verified a video showing an oil depot on fire in Vasylkiv on the southern outskirts of Kyiv. Flares could be seen from the city center of Kyiv overnight. The mayor of Vasylkiv said the fire was ignited by a Russian attack.
Verification by me @brenna__smith @malachybrowne pic.twitter.com/p3Ywg0VPVH
— Muyi Xiao (@muyixiao) February 27, 2022
കീവിലെ എണ്ണ സംഭരണശാലയ്ക്കു നേരേയും ആക്രമണം ഉണ്ടായതായി പുറത്തുവന്ന ചില വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. കാര്‍ക്കിവ് നഗരത്തിലും ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ പതിനൊന്ന് പേര്‍ മരിച്ചതായാണ് വിവരം.
യുക്രെയിനുമായി ചര്‍ച്ച നടന്നെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എല്ലാ പ്രശ്‌നങ്ങളും ഇരു രാജ്യങ്ങളും അവതരിപ്പിച്ചെന്നും എന്നാല്‍, മുന്‍വിധിയോടെയാണ് യുക്രെയിന്‍ നിലപാടു സ്വീകരിച്ചതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും യുക്രെയിന്‍ പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ടാം വട്ട ചര്‍ച്ചകള്‍ക്ക് യുക്രെയിന്‍ ഒരുക്കമാണെന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് മിഖായില്‍ പോഡൊല്വാക് അറിയിച്ചു.
റഷ്യയുടെ ആക്രമണത്തില്‍ യുക്രെയിനില്‍ ഇതുവരെ ഏഴ് കുട്ടികള്‍ അടക്കം 102 പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ പൊതു സഭയില്‍ അറിയിച്ചത്. ലക്ഷക്കണക്കിന് പേര്‍ യുക്രെയിന്‍ വിട്ട് പോളണ്ടിലേക്കും മറ്റും പലായനം ചെയ്യുന്നതായും നാല് ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ തന്നെ രാജ്യം വിട്ടതായും യുഎന്‍ വിലയിരുത്തുന്നു. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, റോമേനിയ, മോള്‍ഡോവ, സ്ലോവാക്യ എന്നിവടങ്ങളിലേക്കും ആളുകള്‍ ഒഴുകുകയാണ്.











