വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന് മുന്നേറ്റം. പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ബൈഡന്‍ മുന്നിലെത്തിയതോടെ റിപബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. നെവാഡയിലും അരിസോണയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയത്. ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുകയാണ്.
Also read: യുഎസ് കാപ്പിറ്റോളില്‍ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യു
അതേസമയം, വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീണ്ടും ട്രംപ് രംഗത്തെത്തി. നവംബര്‍ 3 ശേഷമുള്ള വോട്ടെണ്ണല്‍ അനുവദിക്കില്ല.നിയമാനുസൃതമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ജനങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു.