അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പേ വിജയം അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്. ആഘോഷത്തിന് തയ്യാറെടുക്കാനും ട്രംപ് ആഹ്വാനം ചെയ്തു. അതേസമയം, വിജയത്തിലേക്കുള്ള വഴിയിലാണെന്ന് ജോ ബൈഡനും അവകാശപ്പെട്ടു. ജയപ്രഖ്യാപനം നടത്താന്‍ ട്രംപിനും കഴിയില്ലെന്നും ബൈഡന്‍ പറഞ്ഞു.
പുറത്ത് വന്ന നിലവിലെ ഫലങ്ങളില്‍ ബൈഡനാണ് മുന്നില്‍. നിലവില്‍ 225 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടി. ട്രംപിനൊപ്പം നിലവില്‍ 213 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായ സ്വിങ് സ്റ്റേറ്റുകളില്‍ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. ജോര്‍ജിയ, നോര്‍ത്ത് കാരൊളൈന, മെയിന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെ തുടരും. വിസ്‌കോണ്‍സിന്‍, നെവാഡ, അരിസോണ ഫലം രാത്രിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരിസോണ, നെവാഡ് സംസ്ഥാനങ്ങളില്‍ ബൈഡനാണ് മുന്നില്‍.