വാഷിംഗ്ടണ്‍: അമേരിക്കയിലുള്ള ഇന്ത്യന്‍ ജനത തനിക്ക് വോട്ട് ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലിയ സുഹൃത്താണ്. അതുകൊണ്ട് തന്നെ അമേരിക്കയിലുള്ള ഇന്ത്യന്‍ജനതയുടെ വോട്ട് തങ്ങള്‍ക്കാണെന്ന് ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മോദി അദ്ദേഹത്തിന്റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.