വ്യക്തിഗത സൈബർ ഡാറ്റാ സംരക്ഷണ ബില്ല് – 2019മായി ബന്ധപ്പെട്ട് ഇന്ത്യൻ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നതിന് സാഹചര്യം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടി ഇ- കോമേഴ്സ് അതികായൻ ആമസോൺ പാർലമെന്ററി കമ്മിറ്റിക്ക് കത്തെഴുതി .
മഹാമാരികാലത്ത് ഇന്ത്യയിലേക്കുള്ള തങ്ങളുടെ ഉദ്യോഗസ്ഥരുടെ യാത്രാ അസൗകര്യമാണ് കമ്മിറ്റി മുമ്പാകെ ഹാജരാകുന്നതിലെ ബുദ്ധിമുട്ടായി കത്തിൽ ആമസോൺ ചൂണ്ടി കാണിച്ചിട്ടുള്ളത്.
ഒക്ടോബർ 28 ന് ഹാജരാകണമെന്നതാണ് പാർലമെന്റ് കമ്മിറ്റി നിർദ്ദേശം. പക്ഷേ അസൗകര്യ മറിയിച്ചുള്ള കത്തിൽ പാർലമെൻ്ററി കമ്മിറ്റി അംഗങ്ങൾ തൃപ്തരല്ലെന്നാണറിവ്.നിശ്ചയിക്കപ്പെട്ട തിയ്യതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ബന്ധവപ്പെട്ടവർ നൽകുന്ന സൂചന .
വ്യക്തിഗത സൈബർ ഡാറ്റാ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് ഇന്നലെ ഫേസ് ബുക്ക് രണ്ട് പ്രതിനിധികൾ കമ്മിറ്റി മുമ്പാകെ ഹാജരായി വിശദീകരണം നൽകി.