ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് നിയമ സഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരുടെ ഒരു സംഘത്തെ ഡല്‍ഹിയില്‍ ഒരുക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.
അതേസമയം ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് ഇടപെടും. കര്‍ഷകര്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കും. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കര്‍ഷക സമരത്തില്‍ മുഖ്യമന്ത്രി ഇന്ന് സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.












