ന്യൂഡല്‍ഹി: രാജ്യസഭാ അംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. ദീര്‍ഘകാലമായി വൃക്കരോഗത്തിന് സിംഗപ്പൂരില്‍ ചികിത്സയിലായിരുന്നു.
2013ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. പിന്നീട് 2016ലാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.
Also read: പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍, അറസ്റ്റിന് സാധ്യത
2008ല്‍ യുഎസുമായുള്ള ആണവ കരാറിനെ ചൊല്ലി സിപിഐഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഈ സമയത്ത് സമാജ്‌വാദി പാര്‍ട്ടി യുപിഎ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിന് ചുക്കാന്‍ പിടിച്ചത് അമര്‍ സിങ് ആയിരുന്നു.