കൊച്ചി: എറണാകുളത്ത് 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ വൈപ്പിനില്‍ മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തില്‍ വന്നവരാണിവര്‍. നേരത്തെ രണ്ട് കന്യാസ്ത്രീകള്‍ക്കും സമ്പര്‍ക്കം വഴി രോഗം ഉണ്ടായിരുന്നു. ഇതോടെ സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കം വഴി ആകെ 20 കന്യാസ്ത്രീകള്‍ക്ക് രോഗം ബാധിച്ചു.
വൈപ്പിന്‍ കുഴുപ്പള്ളി എസ് ഡി കോണ്‍വെന്റിലാണ് സിസ്റ്റര്‍ ക്ലെയര്‍ സേവനമനുഷ്ഠിച്ചത്. പനിയെ തുടര്‍ന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. മരണശേഷമാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്.തുടര്‍ന്ന്, ഇവരെ ചികിത്സിച്ച ഡോക്ടറും നേഴ്‌സുമുൾപ്പെടെയുള്ളവർ ക്വറന്റൈനിൽ പ്രവേശിക്കുകയായിരുന്നു.