തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ പേപ്പര്‍ രഹിതമാകും. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം.
പ്രവാസികള്‍ക്ക് വിദേശത്ത് ഇരുന്നു കൊണ്ട് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതാത് രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാര്‍ നല്‍കുന്ന കാഴ്ച്ച, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കാം. വാഹനങ്ങളുടെ നികുതി അടയ്ക്കാനും പെര്‍മിറ്റ് എടുക്കാനുമെല്ലാം ആളുകള്‍ ആര്‍ടി ഓഫീസുകളില്‍ എത്തിയിരുന്നു. ഈ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനായി ലഭിക്കും. ആര്‍ ടി ഓഫീസുകളിലെ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനായാണ് പുതിയ സേവനം നടപ്പിലാക്കുന്നത്.











