ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍ ക്ഷണമുണ്ട്.
അതേസമയം കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് കൂടികാഴ്ച നടത്തി വാക്‌സിന്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. ജെനോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് പൂനെ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ.റെഡ്ഡിസ് ലാബ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായാണ് പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്.
വാക്‌സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകരെയും, കമ്പനികളെയും അഭിനന്ദിച്ച നരേന്ദ്രമോദി വാക്‌സിന്‍ പ്രഭല്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയോഗിക പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്നും നിര്‍ദേശിച്ചു. അടുത്ത വര്‍ഷം മുതല്‍ ഗവേഷണങ്ങള്‍ക്ക് ഫലം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വാക്‌സിന്‍ ഗവേഷകര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.