ദുബായ്: സര്‍ക്കാറിനു കീഴിലുള്ള സ്‌പോര്‍ട്‌സ് ക്ലബുകളിലും കമ്പനികളിലും കായിക ടീമുകളുടെ സഹപരിശീലകരായി എമറാത്തികളെ നിയമിക്കണമെന്ന് ഉത്തരവ്.ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശി പൗരന്മാര്‍ക്ക് കായിക രംഗത്ത് കൂടുതല്‍ അവസരമൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.
ദേശീയ തലത്തില്‍ കൂടുതല്‍ പരിശീലകരെ വളര്‍ത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യവും ഇതിനുണ്ട്.സര്‍ക്കാറിനു കീഴിലുള്ള എല്ലാ സ്‌പോര്‍ട്‌സ് ക്ലബുകളുടെയും പ്രമുഖ ടീമിന്റെ അസിസ്റ്റന്റ് കോച്ചായാണ് ഇവരെ നിയമിക്കേണ്ടത്. ഈ സീസണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണം. ക്ലബുകള്‍ക്കും സ്‌പോര്‍ട്‌സ് കമ്പനികള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി.
His Highness Sheikh Mansoor Bin Mohammed Bin Rashid Al Maktoum, Chairman of Dubai Sports Council, has issued Decree No. 4 of 2020, to appoint an Emirati assistant coach for all first teams at local Dubai clubs, in every team sport, starting with 2020-21 season.@sheikhmansoor pic.twitter.com/gMOws99dcS
— Dubai Sports Council (@DubaiSC) October 13, 2020
പരിശീലകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കി ഉടന്‍ നിയമനം നല്‍കും. പരിശീലക ജോലി ചെയ്യാനുള്ള ഔദ്യോഗിക യോഗ്യത നേടിയവരെയാണ് നിയമിക്കുക. അതോടൊപ്പം പരിശീലകര്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.


















