യുഎഇയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് ബുധനാഴ്ച യെമന്‍ തീരത്തുവെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്തത്.
റിയാദ് : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ ചരക്കു കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. രണ്ട് മലയാളികളും കപ്പലിലുണ്ട്. കായംകുളം സ്വദേശി ഡെക് കേഡറ്റ് അഖില്‍ രഘുവാണ് ഇതിലൊരാള്‍. ഷെഫായി ജോലി ചെയ്യുന്ന രണ്ടാമന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
ലിവ മറൈന്‍ എന്ന കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റവാബി എന്ന ചരക്കു കപ്പലാണ് കഴിഞ്ഞ ബുധനാഴ്ച യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്തത്.
കപ്പലിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതില്‍ ഇന്ത്യക്കാരായവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ഇന്ത്യാക്കാരാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെടണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയോട്
യെമനിലെ ഹൊദെയ്ദ തുറുമുഖത്തിനടുത്തുവെച്ചാണ് മെഡിക്കല്‍ ഉപകരണങ്ങളുമായി സൗദിയിലേക്ക് പോയ ചരക്കു കപ്പല്‍ തട്ടിയെടുത്തത്.











