ന്യൂയോര്‍ക്ക്: ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം ഫലസ്തീന്‍ ജനതയുടെ അവകാശമാണെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മാദ്ജിദ് തെബ്ബൗണ്‍. ഓണ്‍ലൈനില്‍ ചേര്‍ന്ന 75-ാം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം തലസ്ഥാനമായ സ്വതന്ത്ര, പരമാധികാര പലസ്തീന്‍ രാഷ്ട്രം പലസ്തീന്‍ ജനതയുടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അവകാശമാണെന്ന ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനിക്കുന്നതായും-തെബ്ബൗണ്‍ വ്യക്തമാക്കി.
ഇസ്രയേലിനോടുള്ള നിലപാടില്‍ അറബ് രാഷ്ട്രങ്ങള്‍ അയവ് വരുത്തുന്നതില്‍ തെബൗണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ അസംബ്ലിയില്‍ പലസ്തീനുള്ള പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്. പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് അരിയിച്ചു.