കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥി. കോഴിക്കോട് കോര്‍പ്പറേഷനിലെ 61-ാം വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. സി.പി.ഐ.എം കോഴിക്കോട് കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.
പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബ് മത്സരിക്കുന്നതെന്ന് ആര്‍എംപി അറിയിച്ചു. യുഎപിഎ കേസില്‍ അറസ്റ്റിലാകുമ്പോള്‍ സിപിഐഎം അംഗമായിരുന്ന അലനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. സിപിഐഎമ്മിന്റെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിത്വമെന്ന് ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഈ സെപ്റ്റംബറിലാണ് ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.










