കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍ ദഫ്റ ഫെസ്റ്റിവല്‍ 2020 നവംബര്‍ അഞ്ച് മുതല്‍ 2021 ജനുവരി 29 വരെ നടക്കും. അല്‍ ദഫ്റയിലെ മദിന് സായിദില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം സംഘടിപ്പിക്കുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി കള്‍ചറല്‍ പ്രോഗ്രാംസ് ആന്റ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയാണ് പരിപാടികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത്.
ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം, അറേബ്യന്‍ സലൂക്കി ഓട്ടം, കുതിരയോട്ടം, വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം തുടങ്ങിയ മത്സരങ്ങളും, എമറാത്തി പാരമ്പര്യവും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന സൂക്കുകളുമാണ് ഒരുക്കുക. മത്സരത്തിനെത്തുന്നവരുടെയും അതിഥികളുടെയും സുരക്ഷയുറപ്പാക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കും. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി പരമ്പരാഗത ചന്തയടക്കം ഇത്തവണ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതായി ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഈസ സൈഫ് അല്‍ മസ്റോയി പറഞ്ഞു.