മുംബൈ: ബോളിവുഡില്‍ ലഹരി മരുന്ന് ഉപയോഗമുണ്ടെന്ന് നടന്‍ അക്ഷയ് കുമാര്‍. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചു. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ഉണ്ടെന്നത് സത്യമാണ്. എല്ലായിടത്തും ഇത്തരത്തിലുളള ആളുകള്‍ കാണും. എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Bahot dino se mann mein kuch baat thi lekin samajh nahi aa raha tha kya kahoon, kisse kahoon. Aaj socha aap logon se share kar loon, so here goes… #DirectDilSe 🙏🏻 pic.twitter.com/nelm9UFLof
— Akshay Kumar (@akshaykumar) October 3, 2020
കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പല പ്രശ്‌നങ്ങളും അത് ഉന്നയിക്കുന്നുണ്ട്. അത് ഇനിയും തുടരുകതന്നെ ചെയ്യുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് ബോളിവുഡിലെ ഓരോ വ്യക്തിയും സഹകരിക്കണമെന്നും അക്ഷയ് ആവശ്യപ്പെടുന്നു.