ചൈനീസ് ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്പിനി രംഗത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു പിന്തുണ നല്‍കുന്നതാണ് ഫൗജി എന്നാണ് അക്ഷയ്കുമാര്‍ പറഞ്ഞത്. ഗെയിം കളിക്കുന്നവര്‍ക്ക് സൈനികരുടെ ത്യാഗത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുമെന്നും ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് കി വീര്‍ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും താരം ട്വീറ്റില്‍ കുറിച്ചു. തോക്കേന്തി നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രത്തോടൊപ്പമാണ് ഫൗജി അവതരിപ്പിച്ചത്.
Supporting PM @narendramodi’s AtmaNirbhar movement, proud to present an action game,Fearless And United-Guards FAU-G. Besides entertainment, players will also learn about the sacrifices of our soldiers. 20% of the net revenue generated will be donated to @BharatKeVeer Trust #FAUG pic.twitter.com/Q1HLFB5hPt
— Akshay Kumar (@akshaykumar) September 4, 2020
ബാംഗളൂരു ആസ്ഥാനമായ എന്‍കോര്‍ ഗെയിംസ് വികസിപ്പിച്ച മള്‍ട്ടി-പ്ലേയര്‍ ആക്ഷന്‍ ഗെയിം ഫൈ-ജി ഉടന്‍ തന്നെ രാജ്യത്ത് ലഭ്യമാകും. ഇന്ത്യന്‍ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മള്‍ട്ടി പ്ലെയര്‍ ഗെയിം നിര്‍മിച്ചിരിക്കുന്നത്.
ഗാല്‍വാന്‍ വാലിയുടെ പശ്ചാത്തലത്തിലുള്ള ഗെയിം ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫൗ-ജി ഗെയിം ഗൂഗിള്‍ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായിരിക്കും.
അതേസമയം പബ്ജി നിരോധനം ചൈനയ്ക്ക് നല്‍കിയത് രണ്ട് ദിവസത്തില്‍ വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെൻസെന്റിന്‍റെ വിപണി മൂല്യം പബ്ജി ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ കുത്തനെ ഇടിയുന്നു എന്നാണ് ഓഹരി വിപണിയിലെ വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയിലെ പബ്ജി മൊബൈൽ നിരോധനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടമായി.
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്തംബര്‍ രണ്ടാം തീയതി നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.


















