ആന്റണിയെ പിന്നില്‍നിന്ന് കുത്തിയത് ആദര്‍ശത്തിനിട്ടുള്ള കുത്തായി പരിഗണിക്കാമോ? ഉമ്മന്‍ചാണ്ടിയോട് എ.കെ ബാലന്‍

AK Balan- oommen chandi

എ.കെ ആന്റണിക്ക് എണ്‍പതാം വയസ്സില്‍ പ്രതിച്ഛായ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന അവസരത്തില്‍ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും ഉമ്മന്‍ചാണ്ടി തുറന്നു പറയുന്നത് നന്നായിരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.

2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും എ.കെ ആന്റണിയുടെ തലയില്‍ വെച്ചുകെട്ടിയിട്ടാണ് അദ്ദേഹത്തെ പുകച്ചു ചാടിച്ചത്. വേദന സഹിക്കാതെ ക്ലിഫ് ഹൗസില്‍ നിന്നിറങ്ങി അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുവെച്ച്, എനിക്കിതു മാത്രം മതിയെന്ന് പറഞ്ഞുകൊണ്ടിറങ്ങുന്ന ചിത്രം ഈ കേരളം കണ്ടതാണ്. മത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനു വിധേയമായി ജീവിക്കണം, ആനുകൂല്യങ്ങള്‍ അമിതമായി പറ്റരുത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിന്റെ ഭാഗമായി മുസ്ലിംലീഗിന് അടിമപ്പെട്ടവരാണ് ഇപ്പോള്‍ ആന്റണിയെ പ്രകീര്‍ത്തിച്ച് നാമസങ്കീര്‍ത്തനം നടത്തുന്നതെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി.

‘ആന്റണിയെന്നാല്‍ ആദര്‍ശം’ എന്നാണ് ഉമ്മന്‍ ചാണ്ടി തന്റെ ലേഖനത്തില്‍ പറയുന്നത്. അപ്പോള്‍ ആന്റണിയെ പിന്നില്‍ നിന്ന് കുത്തിയത് ആദര്‍ശത്തിനിട്ടുള്ള കുത്തായി തന്നെ പരിഗണിക്കാമോ? വഞ്ചനയും അധാര്‍മ്മികതയുമൊക്കെ കൈമുതലാക്കി നടന്നിട്ട് ഇത്തരം വ്യാജ വാഴ്ത്തു പാട്ടുകള്‍ പാടുമ്പോള്‍ അത് അപസ്വരങ്ങളാല്‍ അസഹനീയമാകുന്നുവെന്ന് മനസിലാക്കണം. ജനങ്ങളെ വിഡ്ഢികളാക്കരുത്,

Also read:  വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കോ സഖ്യമോ ഇല്ല: മുല്ലപ്പള്ളി

ആന്റണിയുടെ അനുഭവം തന്നെയാണ് കരുണാകരനും ഉണ്ടായത്. കൃത്രിമമായി ചമച്ചുണ്ടാക്കിയ ചാരക്കേസിന്റെ പേരില്‍ കരുണാകരനെ പുകച്ച് ചാടിച്ചവരാണിപ്പോള്‍ അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷിക ദിനത്തിന് അനുശോചന കീര്‍ത്തനങ്ങള്‍ പാടുന്നത്. പരസ്പരം പാരവെച്ചും ഗൂഢാലോചന നടത്തിയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ളവരെ ഗ്രൂപ്പു താല്‍പര്യങ്ങള്‍ക്കു വേണ്ടി ഏതു വഴിവിട്ട മാര്‍ഗവും സ്വീകരിച്ച് തകര്‍ക്കുമെന്ന് കേരള ജനത കണ്ടതാണ്. ഇപ്പോള്‍ അത് മുല്ലപ്പള്ളിക്കെതിരായി തിരിഞ്ഞിട്ടുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മുല്ലപ്പള്ളിയെ നേരിട്ടറിയാം. ഞാന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അദ്ദേഹം കെഎസ്.യു നേതാവാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന കാലത്ത് സെനറ്റ് മെമ്പറെന്ന നിലയില്‍ ഞാന്‍ കൊണ്ടുവന്ന അഴിമതി ആരോപണം വലിയ ചര്‍ച്ചയായതാണ്. മലബാറില്‍ കെ.എസ്.യു വിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ച കാരണങ്ങളിലൊന്നാണ് ഈ അഴിമതി ആരോപണം. ഇതിന്റെ പേരില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ വച്ച് എന്നെ മൃഗീയമായി ആക്രമിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുമുണ്ട്. അതിലൊന്നും എനിക്ക് ഇപ്പോള്‍ പരിഭവമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

Also read:  റസ്റ്റോറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട സമയത്ത്, പത്താള്‍ ഒപ്പമില്ലാത്ത സമയത്ത് കോഴിക്കോട് സ്വീകരണം കൊടുക്കുന്നതിന് മുല്ലപ്പള്ളിയാണ് മുന്നില്‍ നിന്നത് എന്ന കാര്യം ഇപ്പോഴും ഓര്‍ക്കുകയാണ്. അടിയന്തിരാവസ്ഥ കഴിഞ്ഞ സമയമാണത്. ഒരു ഓപ്പണ്‍ ജീപ്പില്‍ കരുണാകരനെ കയറ്റി വരവേറ്റു. അന്നു മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ മുല്ലപ്പള്ളി ശ്രമിച്ചു എന്ന് ആരും പരാതി പറയില്ല. കോണ്‍ഗ്രസിലെ എ-ഐ വിഭാഗങ്ങള്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും എല്‍ഡിഎഫിന്റെ ഒപ്പം നിന്ന് മുല്ലപ്പള്ളി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനും യുഡിഎഫിനുമൊപ്പമായിരുന്നു ഇത്രയും കാലം.

മുല്ലപ്പള്ളിയുമായി നിരവധി പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇപ്പോള്‍ ജമാ അത്തെയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം എടുത്ത നിലപാട് കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമാണ്. ഒരു നല്ല നിലപാടെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ഇപ്പോള്‍ പുകച്ചു ചാടിക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമായി പറഞ്ഞതുകൊണ്ട് പഴയ അതേ ശക്തികള്‍ തന്നെ അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇടപെടല്‍ നടത്തുകയാണ്.

Also read:  ജോസിനെ മുന്നണിയിലെടുക്കാം; യുഡിഎഫിനെ തള്ളിപ്പറയണമെന്ന് സിപിഐ

കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വയനാട്ടില്‍ വച്ച് പ്രശംസിച്ച രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായി. ഇവിടത്തെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ്. അതുകൊണ്ട് ദയവു ചെയ്ത് ഇനി വല്ലാത്ത വിശേഷണ പദങ്ങള്‍ ചേര്‍ത്ത് ഹരിച്ഛന്ദ്രന്റെ വേഷം ആര്‍ക്കും കൊടുക്കരുതേ എന്നും എ.കെ ബാലന്‍ പറഞ്ഞു.

തന്നെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് 15 വര്‍ഷത്തിനു ശേഷമാണ് എ.കെ ആന്റണി പറഞ്ഞത്. 15 കൊല്ലം ആന്റണി ആ രഹസ്യം സൂക്ഷിച്ചു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തോട് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് പരമ പുച്ഛമാണ്. അതിന്റെ ഭാഗമായാണ് പട്ടാമ്പി നഗരസഭയില്‍ ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ ഡി എഫിനൊപ്പം വരികയും ആദ്യമായി പട്ടാമ്പി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം പിടിക്കുകയും ചെയ്തത്. ഇതൊക്കെ ഓര്‍ക്കുന്നത് നന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES