തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല കേരളത്തിന്റെ വടക്കേയറ്റത്ത് നിന്നും ആരംഭിച്ച ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്ത് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുല്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് നയിച്ച യാത്രക്ക് സമാപന വേദി ശംഖുമുഖം കടപ്പുറം ഒരുങ്ങി. മുഴുവന്‍ ഘടകകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സമാപന സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സംഘടനാപരമായി ഉണര്‍ത്തുന്നതായിരുന്നു ജനുവരി 31ന് ആരംഭിച്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര.