വിമാനയാത്രക്കിടയില്‍ ഫോട്ടോയെടുക്കാന്‍ അനുവദിച്ചാല്‍ വിമാനകമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമാ താരം കങ്കണ റണൗട്ടിന്റെ ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് നടപടി. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെയുളള ഈ സംഭവം ഏറെ വിവാദമായിരുന്നു. പ്രത്യേക അനുമതിയില്ലാതെ വിമാനത്തിനുളളില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി.
— DGCA (@DGCAIndia) September 12, 2020
നിയമലംഘനം നടത്തിയാല്‍ വിമാന കമ്പനികള്‍ക്ക് ആ റൂട്ടിലേക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ വിമാന കമ്പനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യമായാല്‍ മാത്രമേ ഇതേ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുളളുവെന്ന് ഡിജിസിഎ വ്യക്തമാക്കി











