ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വായു മലിനീകരണം ഉച്ഛസ്ഥായിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ലോക്ഡൗണ്‍ സമയത്ത് ആവോളം ശുദ്ധവായു ശ്വസിച്ച ഡല്‍ഹി നഗരം ഇപ്പോള്‍ ശുദ്ധവായു ഇല്ലാത്ത അവസ്ഥയില്‍ നട്ടം തിരിയുകയാണ്. സോണിയ വിഹാറില്‍ ശ്രുദ്ധവായു സൂചകം 362, ഭാവന 345, പഥപര്‍ഗഞ്ച് 326, ജഗാംഹീര്‍ പൂരി 373 എന്നിങ്ങനെയാണുള്ളത്. ഈ നാലിടത്തും ശുദ്ധവായു ലഭ്യത തീര്‍ത്തും പരിതാപകരമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം വായുമലിനീകരണ നിയന്ത്രണ യത്‌നമെന്ന നിലയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗ്രീന്‍ ഡല്‍ഹി ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. മലിനീകരണത്തിന് കാരണമാകുന്ന ചെയ്തികളുടെ ചിത്രങ്ങളും വിഡീയോകളും സഹിതം പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനാകും വിധമാണ് ആപ്പിന്റെ രൂപകല്പന. ആപ്പിലൂടെ പരാതി സ്വീകരിക്കപ്പെടുമ്പോള്‍ തന്നെ മലനീകരണ പ്രവര്‍ത്തികള്‍ നടക്കുന്നിടം തിട്ടപ്പെടുത്തപ്പെടും. ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കാനുമാകും.