പ്രവാസികളുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി അവസാനിക്കാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത. കരാര്‍ സംബന്ധിച്ചു വിവരങ്ങള്‍ പൂര്‍ണ്ണമായും പുറത്തു വന്നിട്ടില്ല. എയര്‍ ബബിള്‍ കരാറിലെ യാത്രാ നിബന്ധനകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്.
കരാര്‍ അനുസരിച്ചു ബഹ്‌റൈന്‍, ജി.സി.സി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ,ഇ വിസ,മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാം. ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതിയുണ്ട്. യാത്രക്കാര്‍ക്ക് പി.സി.ആര്‍ ടെസ്റ്റിന് 60 ദിനാറാണ് ചെലവ് വരുന്നത്. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയേസ്‌കിലോ പണം അടക്കാം.




















