വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു.കൂടുതല്‍ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധം ആക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ശുപാര്‍ശ നടപ്പാക്കാന്‍ പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് 2021 ഏപ്രില്‍ 1 വരെയും നിലവിലെ മോഡലുകള്‍ക്ക് 2021 ജൂണ്‍1 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കരടുവിജ്ഞാപനം – no. GSR 797 (E) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ചിരുന്നു. പൊതുജന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് 30 ദിവസത്തിനുള്ളില്‍ താഴെ കാണുന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ്.