ന്യൂഡല്‍ഹി: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പാനല്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് എയിംസിലെ ഡോക്ടര്‍മാരുടെ പാനല്‍ സിബിഐ സംഘത്തിന് കൈമാറിയതായാണ് സൂചന. എന്നാല്‍ ആത്മഹത്യാ പ്രേരണ എന്ന വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന അന്വേഷണത്തിലാണ് സിബിഐ സംഘം.
സാഹചര്യ തെളിവുകളും ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 45 ദിവസത്തെ അന്വേഷണത്തിനിടക്ക് കൊലപാതകമാകാനുള്ള ഒരു തെളിവും ലഭിച്ചില്ലെന്നും അത്തരത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ സെക്ഷന്‍ 302 ചേര്‍ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.











