ഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കണമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി. സ്ഥാനാര്‍ത്ഥികളില്‍ വലിയ പങ്ക് ചെറുപ്പാക്കാരും വനിതകളുമായിരിക്കണമെന്ന് നിര്‍ദേശിച്ചു. കൂടാതെ ജനങ്ങളുടെ പ്രശ്‌നങ്ങളറിഞ്ഞ് ജനകീയ പ്രകടന പത്രിക തയ്യാറാക്കണമെന്നും കേരളത്തില്‍ അധികാരം തിരിച്ചു പിടിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. തിളക്കമാര്‍ന്ന വിജയം വേണമെന്നും ചര്‍ച്ചയില്‍ എഐസിസി നിര്‍ദേശിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി കൊണ്ടുളള പ്രകടന പത്രികയ്ക്ക് രൂപം നല്‍കുമെന്ന് എ. കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ നിറവേറ്റുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്ന് ഉമമന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാകും നടക്കുകയെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.