അന്തരിച്ച സ്വാമി അഗ്‌നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്‌നിവേശെന്ന് നാഗേശ്വര റാവു പറഞ്ഞു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുന്നുവെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു.
”നിങ്ങള്‍ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹ തോലണിഞ്ഞ ചെന്നായ, നിങ്ങള്‍ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങള്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു’ നാഗേശ്വര റാവു ട്വിറ്റ് ചെയ്തു.
മുന്‍ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്‌നിവേശ് ഇന്നലെയാണ് അന്തരിച്ചത്.












