കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു. എല്ലാ മന്ത്രിമാരും മാസ്‌ക് ധരിച്ചാണെത്തിയത്. സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ടായിരുന്നു യോഗം. ഇത് സംബന്ധിച്ചുള്ള ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു കോവിഡ് കണക്കിലെടുത്തു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിദൂര മന്ത്രിസഭയാണ് നടന്നിരുന്നത്. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനഃസംഘടനക്കു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ യോഗം.
أعمالنا مستمرة في مجلس الوزراء هذا الصيف بسبب الظروف الاستثنائية .. ومشاريعنا ستتوالى .. والموسم الحكومي الجديد نبدأه من أغسطس وليس سبتمبر .. وتفوقنا مرهون بنشاطنا الدائم .. وانجازاتنا مرهونة بفرق عمل لا تتوقف… ومن طلب المعالي هانت عليه التضحيات .. pic.twitter.com/l9vGCCKhA4
— HH Sheikh Mohammed (@HHShkMohd) August 3, 2020
നിരവധി മന്ത്രാലയങ്ങളും ഫെഡറല്‍ വകുപ്പുകളും ലയിപ്പിച്ച് ഒരു പുതിയ സര്‍ക്കാര്‍ ഘടന രൂപീകരിച്ചു. 33 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. പുതിയ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മര്‍റി മുന്നോട്ടുവെച്ച 33 പുതിയ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 33 സംരംഭങ്ങളുടെയും നടപ്പാക്കലും പുരോഗതിയും നിരീക്ഷിക്കുന്ന പുതിയ സമിതിക്ക് അദ്ദേഹം നേതൃത്വം നല്‍കും.
‘ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ എന്റെ സഹോദരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വികസന സമിതിയും എന്റെ സഹോദരന്‍ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള പൊതു ബജറ്റ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. നിരവധി ഫെഡറല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മികച്ച ടീമാണിത്’, ശൈഖ് മുഹമ്മദ് പറഞ്ഞു.
وأعدنا تشكيل عدد من المجالس وأصدرنا عدداً من التعيينات الجديدة … وناقشنا هيكلية الحكومة خلال الفترة المقبلة .. وأهم التغييرات الجديدة لمواكبة أولويات المرحلة المقبلة .. pic.twitter.com/LYYWzAqE8L
— HH Sheikh Mohammed (@HHShkMohd) August 3, 2020
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല സംരംഭക, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രി ഡോ. അഹ്മദ് ബിന്‍ അബ്ദുല്ല ബില്‍ഹൂലിനാണ്. പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സര്‍ക്കാറിന്റെ പുതിയ സീസണ്‍ സെപ്തംബറില്‍ അല്ല ആഗസ്റ്റില്‍ തന്നെ ആരംഭിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
‘അസാധാരണമായ സാഹചര്യങ്ങള്‍ കാരണം ഈ വേനല്‍ക്കാലത്തും മന്ത്രിസഭയുടെ പ്രവര്‍ത്തനം തുടരും, പദ്ധതികള്‍ പുനരാരംഭിക്കും. നമ്മുടെ വിജയം തുടര്‍ച്ചയായി സജീവമായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.