യു.എ.ഇ:പകര്‍ച്ചപ്പനിക്കെതിരെ അബൂദബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ഫ്‌ളൂ വാക്സിനേഷന്‍ നല്‍കുന്നു. വാക്സിന്‍ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദര്‍ശിക്കാന്‍ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അഭ്യര്‍ഥിച്ചു.
വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്. ശീതകാലം ആരംഭിക്കുകയും പകര്‍ച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള കാമ്പയിന്‍ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ വഴി എല്ലാ കുടുംബങ്ങള്‍ക്കും കത്തുകള്‍ അയച്ചു.