കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഭീഷണിക്കിരയായ മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാലിന്റെ രഹസ്യ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
തിങ്കളാഴ്ച വിപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി മജിസ്‌ട്രേറ്റിന് മുന്‍പില്‍ വിപിന്‍ ലാല്‍ ഹാജരാകണം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട്, നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായിരുന്ന പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

















