കൊച്ചി: എറണാകുളം ലുലു മാളില്‍വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് പിടികൂടിയത്. അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം പ്രതികളുടെ മാപ്പ് സ്വീകരിച്ചതായും ഇവരുടെ കുടുംബത്തിന്റെ വിഷമം കണക്കിലെടുത്താണ് ക്ഷമിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ തന്നെയും കുടുംബത്തെയും പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നതായും നടിയുടെ കുറിപ്പിലുണ്ട്.
ഡിസംബര്‍ 17നാണ് കുടുംബത്തോടൊപ്പം ലുലു മാളില്‍ ഷോപ്പിങിനെത്തിയ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.