കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. രാജി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ രാജി. 2017 ലാണ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്.
അതേസമയം കേസില്‍ ഇന്ന് വിചാരണ പുനരാംഭിച്ചു. കേസ് ഈമാസം 26ലേക്ക് മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.