കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ പി.എ, പ്രദീപ് കുമാറിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പ്രദീപ് കുമാറിനെ ഇന്നലെ അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.