ഫോർട്ട്കൊച്ചിയിൽ യുവാക്കൾക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ നടപടി. എസ്.ഐ.ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി. എസ് ഐ സി.ആർ.സിങ്ങിനെ തോപ്പുംപ്പടി സ്റ്റേഷനിലേക്കും സുനിൽ, ഗിരീഷ് എന്നീ സിവിൽ പൊലീസുകാരെ എളമക്കര, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുകളിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ക്രിക്കറ്റ് കളിക്കാൻ ഒത്തുകൂടി എന്ന് ആരോപിച്ച് യുവക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. സംഭവ വിവാദമായതിനെ തുടർന്നാണ് നടപടി.