മസ്കറ്റ്: ഒമാന്‍ എയര്‍പോര്‍ട്ട് നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍ പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍(എ.സി.എ) സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ എയര്‍പോര്‍ട്ടാണ് മസ്‌കറ്റ് എയര്‍പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പുതിയ ആരോഗ്യ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗീകാരം.
‘ആരോഗ്യവും സുരക്ഷയും എല്ലായ്‌പ്പോഴും ഒമാന്‍ എയര്‍പോര്‍ട്ട്‌സിന്റെ മുന്‍ഗണനാ വിഷയമാണ്. ഈ ആഗോള അംഗീകാരം നേടുന്നതിലൂടെ ഞങ്ങളുടെ വിമാനത്താവളങ്ങളിലെ അണുബാധ സാധ്യത കുറയ്ക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള കൂട്ടായ പ്രയത്‌നം ഒരിക്കല്‍ കൂടി മസ്‌കറ്റ് എയര്‍പോര്‍ട്ട് തെളിയിക്കുകയാണ്. ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഡെപ്യൂട്ടി സി.ഇ.ഒ സൗദ് ബിന്‍ നാസര്‍ അല്‍ ഹൊബൈഷി പറഞ്ഞു. സുരക്ഷിതമായ യാത്രാ അനുഭവം എല്ലാ സാഹചര്യങ്ങളിലും നല്‍കാനുള്ള ഒമാന്‍ എയര്‍പോര്‍ട്ട്‌സിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്’ അദ്ദേഹം പറഞ്ഞു.














