അഹമ്മദാബാദ്: ഗുജറാത്തില്‍ റോഡരികില്‍ കിടന്നുറങ്ങിയിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് ഇടിച്ചു കയറി. അപകടത്തില്‍ 15 പേര്‍ മരിച്ചു. 12 പേര്‍ക്ക് സംഭവ സ്ഥലത്തും മൂന്നു പേര്‍ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് ജീവന്‍ നഷ്ടമായത്.
ഇന്ന് പുലര്‍ച്ചെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിലാണ് സംഭവം. രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. എതിര്‍ ദിശയില്‍ വന്ന വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട
ട്രക്ക് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. മഞ്ഞുവീഴ്ച കാരണം ഡ്രൈവര്‍ക്ക് കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.